കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇലവൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്റ് 16, 17, 18 തീയതികളിൽ കുന്നുംഭാഗം ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിലെ കാതൽ പ്രാതൽ പ്രഭാതഭക്ഷണ പരിപാടിക്കും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണു ടൂർണമെന്റ് നടത്തുന്നത്. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും വല്യടത്ത് രാജ്കൃഷ്ണൻ (ബിനുക്കുട്ടി) മെമ്മോറിയൽ ട്രോഫിയും നൽകും. ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ രക്ഷാധികാരി ആന്റണി മാർട്ടിൻ ജോസഫ്, ക്ലബ് പ്രസിഡന്റ് സുബിൻ പുതുപ്പറന്പിൽ, സെക്രട്ടറി അനുദേവ് ശ്രീകുമാർ, കമ്മിറ്റിയംഗങ്ങളായ ഉണ്ണി പടിഞ്ഞാറ്റേൽ, അലക്സ് ജോൺ, മാത്തുകുട്ടി കൊല്ലിയിൽ, സുരജ് കുരാംപ്ലാക്കൽ എന്നിവർ പങ്കെടുത്തു.
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് പണിമുടക്ക് സമരവുമായി തൊഴിലാളി യൂണിയൻ
മുണ്ടക്കയം: തോട്ടം തൊഴിലാളികളുടെ ശമ്പള വർധന ആവശ്യപ്പെട്ട് തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നാളെ മുണ്ടക്കയം വില്ലേജ് ഓഫീസ് പടിക്കിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ജനാർദ്ദനൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10ന് ഐഎൻടിയുസി യൂണിയൻ ഓഫീസിൽനിന്ന് ആരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി മുണ്ടക്കയം വില്ലേജ് ഓഫീസ് പടിക്കൽ സമാപിക്കും. തുടർന്നു നടക്കുന്ന ധർണ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും പിഎൽസി മെംബറുമായ പി.ജെ. ജോയി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ജോൺ പി. തോമസ്, സുരേഷ് ഓലിക്കൽ, ശരത് ഒറ്റപ്ലാക്കൽ എന്നിവരും പങ്കെടുത്തു.
അഖിലേന്ത്യാ ക്രിക്കറ്റ് ടൂർണമെന്റ്
10:26 PM Dec 05, 2022 | Deepika.com