ഇളങ്ങുളം: ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇളങ്ങുളം കെവി എല്‍പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. ജില്ലാ മണ്ണ് പര്യവേക്ഷണ വകുപ്പിന്റെയും എലിക്കുളം പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ, ജലച്ചായ മത്സര വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ നല്കി.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സില്‍വി വില്‍സണ്‍, പഞ്ചായത്തംഗം അഖില്‍ അപ്പുക്കുട്ടന്, സൂര്യമോള്‍, ഷേര്‍ളി അന്ത്യാംകുളം, സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്ദു ഭാസ്കര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത വര്‍ഗീസ്, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എസ്. പ്രദീപ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ആശ ദേവദാസ്, കൃഷി ഓഫീസര്‍ കെ.എ. ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
ലോക മണ്ണ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
10:26 PM Dec 05, 2022 | Deepika.com