പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ ജൽജീവൻ മിഷൻ സഹായ ഏജൻസിയായ കേരള വോളണ്ടറി ഹെൽത്ത് സർവീസസ് ജലഗുണനിലവാര പരിശോധനാപരിശീലനം നടത്തി. പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്ര സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എ. ഏബ്രഹാം, ശ്രീലത സന്തോഷ്, ഉഷ പ്രകാശ് എന്നിവർ പ്രസംഗിച്ചു. ജൂണിയർ പ്രോജക്ട് കമ്മീഷണർ പരിശീലനത്തിനു നേതൃത്വം നൽകി.
പ്രസംഗമത്സരം
മണിമല: അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മണിമല പഞ്ചായത്ത് പരിധിയിലുള്ള സ്കൂൾ വിദ്യാർഥികൾക്കായി 10ന് രാവിലെ 10ന് മണിമല ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രസംഗ മത്സരം നടക്കും. ഹൈസ്കൂൾ, യുപി, എൽപി വിഭാഗങ്ങളിലായി രണ്ടു കുട്ടികൾക്കു മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് കാഷ് പ്രൈസും പുരസ്കാരങ്ങളും നൽകും. പങ്കെടുക്കുന്ന വിദ്യാർഥികൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം 10നു രാവിലെ 9.30ന് മുന്‍പ് സ്കൂളിൽ രജിസ്റ്റർ ചെയ്യണം.
കുളമ്പുരോഗ നിര്‍മാര്‍ജന പദ്ധതി
ചിറക്കടവ്: ദേശീയ കുളമ്പുരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ചിറക്കടവ് പഞ്ചായത്തിൽ പശു, കിടാരി, കിടാക്കള്, പോത്ത്, പോത്തിന്‍കുട്ടി എന്നീ മൃഗങ്ങള്‍ക്ക് കുളമ്പുരോഗ പ്രതിരോധ വാക്സിന് എടുക്കാത്തവർ മൂലേപ്ലാവ് മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നു സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഡെന്നിസ് തോമസ് അറിയിച്ചു. സൗജന്യ പ്രതിരോധ കുത്തിവയ്പിനൊപ്പം മൃഗപരിപാലനം സംബന്ധിച്ച വിവരശേഖരണവും നടത്തും. ഫോൺ: 9447355780.
ജൽജീവൻ മിഷൻ: ഗുണനിലവാര പരിശോധനാ പരിശീലനം
10:26 PM Dec 05, 2022 | Deepika.com