പാലാ: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പാലാ ജില്ലാ അസോസിയേഷന്റെ കീഴില്‍ ജില്ലയില്‍ പുതുതായി ആരംഭിച്ച റോവര്‍ ആന്‍ഡ് റേഞ്ചര്‍ യൂണിറ്റുകളുടെ ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി.
റോവര്‍ ജില്ലാ കമ്മീഷണര്‍ സജി തോമസിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി ടി.യു. ജോബി, സ്കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു എം. കുര്യാക്കോസ്, ഹെഡ്മാസ്റ്റര് ജോര്‍ജുകുട്ടി ജേക്കബ്, ജില്ലാ റേഞ്ചര്‍ കമ്മീഷണര്‍ സിസ്റ്റര്‍ ജെസിന്, റോവര്‍ ലീഡര്‍ ആന്റോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരിവിമുക്ത നവകേരള റാലിയുടെ ഫ്ളാഗ് ഓഫ് മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര നിര്‍വഹിച്ചു. പാലാ ളാലം പാലം ജംഗ്ഷനില്‍ ചേർന്ന സമാപന സമ്മേളനത്തില്‍ പാലാ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ സന്ദേശം നല്കി.
ജില്ലാ ഭാരവാഹികളായ ബെന്നി മാത്യു, സിസ്റ്റര്‍ അര്‍ച്ചന, സനീഷ് മാത്യു, ജോബി ജോര്‍ജ്, വിന്‍സ് ടോം, കെ.ജെ. ജെസിമോള്‍ എന്നിവര്‍ നേതൃത്വം നല്കി.
റോവര്‍ ആന്‍ഡ് റേഞ്ചര്‍ യൂണിറ്റുകളുടെ ഉദ്ഘാടനവും ലഹരി വിമുക്ത നവ കേരള റാലിയും
10:19 PM Dec 05, 2022 | Deepika.com