അരുവിത്തുറ: സെന്റ് ജോർജ് കോളജിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്ന ഐഎസ്ഒ 21001 സർട്ടിഫിക്കേഷൻ അവാർഡ് വിതരണം ചെയ്തു. കോളജ് മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപിയിൽനിന്ന് കോളജ് മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
അധ്യാപനത്തിലൂടെയും പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവ് നേടുന്നതിനും വികസിപ്പിക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തമാക്കുകയും പഠിതാക്കളുടെയും മറ്റു ഗുണഭോക്താക്കളുടെയും ആവശ്യകതകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഐഎസ്ഒ 21001 സർട്ടിഫിക്കേഷൻ ലഭ്യമായത്. പഠിതാക്കളുടെയും മറ്റു ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വർധിപ്പിക്കാൻ ഫലപ്രദമായ മാനേജ്മെന്റ് സംവിധാനവും അതിനുതകുന്ന പദ്ധതികളും നടപ്പിലാക്കുന്നതിന്റെയും കൂടി അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് ലഭ്യമാകുന്നത്.
ബർസാറും കോഴ്സ് കോ-ഓർഡിനേറ്ററുമായ റവ.ഡോ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പലും ഐക്യുഎസി കോ-ഓർഡിനേറ്ററുമായ ഡോ. ജിലു ആനി ജോൺ, ഐഎസ്ഒ മാർക്കറ്റിംഗ് ഡയറക്ടർ ഡോ. എൻ. ശ്രീകുമാർ, ഐക്യുഎസി അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ ഡോ. സുമേഷ് ജോർജ്, മിഥുൻ ജോൺ, കോളജ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് എന്നിവർ പ്രസംഗിച്ചു.
അരുവിത്തുറ കോളജിന് ഐഎസ്ഒ സർട്ടിഫിക്കറ്റ്
10:19 PM Dec 05, 2022 | Deepika.com