സ്കൂട്ടര്‍ വിതരണം ചെയ്തു
01:04 AM Dec 05, 2022 | Deepika.com
കാഞ്ഞങ്ങാട്: ലോക ഭിന്നശേഷി ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതു ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്കൂട്ടര്‍ വിതരണം ചെയ്തു. ജനകീയാസൂത്രണം പദ്ധതിയില്‍ ഒമ്പതു ലക്ഷം രൂപ നഗരസഭ ഇതിനായി വകയിരുത്തിയിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.അനീശന്‍, കെ.ലത, കെ.വി.സരസ്വതി, കൗണ്‍സിലര്‍മാരായ കെ.വി.സുശീല, കെ.കെ.ജാഫര്‍, അബ്ദുള്‍ റഹ്മാന്, സി.കെ.അഷറഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍.എ.രമണി എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.അഹമ്മദലി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ടി.എം.ഗ്രീഷ്മ നന്ദിയും പറഞ്ഞു.