കണ്ണൂർ: കാർഷികോത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവ് കണക്കാക്കി തറവില നിശ്ചയിക്കണമെന്ന് കർഷക കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകകോൺഗ്രസ് കണ്ണൂർ ജില്ല കൺവെൻഷനും ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ച് ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ഡി. സാബൂസ്, ടോണി ജോസഫ്, ടി.ഒ. മാത്യു, ജോസ് പറയംകുഴി, പി .ഒ. ചന്ദ്രമോഹൻ, എ.എം. ജയറാം തുടങ്ങിയവർ പ്രസംഗിച്ചു.
കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
01:01 AM Dec 05, 2022 | Deepika.com