കുന്നോത്ത്: കുന്നോത്ത് ഹയർസെക്കൻഡറി സ്കൂളിലെ കലാ കായിക പ്രതിഭകളെ ആദരിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാണ്ട്യാംമാക്കൽ,
പ്രിൻസിപ്പൽ തോമസ് തോമസ്, ജോയ് ജോസഫ്, വാർഡ് മെന്പർമാരായ ഷൈജൻ, മുജീബ് കുഞ്ഞിക്കണ്ടി, മുഖ്യാധ്യാപിക രാജി ജോസഫ്, രഞ്ജന തോംസൺ, ഫാ. ജോസഫ് പുതുശേരി എന്നിവർ പ്രസംഗിച്ചു.
വള്ളിത്തോട് ടൗണിൽ വ്യാപാരി വ്യവസായികളുടെയും ലയേൺസ് ക്ലബിന്റെയും നേതൃത്വത്തിൽ കുട്ടികളെ അനുമോദിച്ചു. കലാ കായിക ശാസ്ത്രമേളയിൽ ജില്ലാ സംസ്ഥാന യോഗ്യത നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനതല മത്സരത്തിനു യോഗ്യത നേടിയ മാർഗംകളി സ്കൂളിൽ അവതരിപ്പിച്ചു.
പ്രതിഭകളെ ആദരിച്ചു
01:01 AM Dec 05, 2022 | Deepika.com