നടുവിൽ: നടുവിൽ ഹൈസ്കൂളിലെ 1978 ബാച്ച് രണ്ടാമത്തെ സഹപാഠി സംഗമം നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടത്തി. സംഘാടക സമിതി ചെയർമാൻ എം.വി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ: എം.പി. സജീവ്കുമാർ സംഗമം ഉദ്ഘാടനം ചെയ്യുകയും കൗൺസലിംഗ് ക്ലാസ് നയിക്കുകയും ചെയ്തു.
സി.യു. ഇമ്മാനുവൽ, ജോർജ് വടകര, പി.വി. സൗദാമിനി, ജോയ് തോമസ്, സി.വി. മോഹനൻ, പി. ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ഇതിനകം അന്തരിച്ച 20 സഹപാഠികളെ ഉഷ ജോൺ അനുസ്മരിക്കുകയും, അവർക്ക് കൂട്ടുകാർ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സഹപാഠികളെ ആദരിച്ചു. കെ.വി. മാധവൻ സ്വാഗതവും ഫൽഗുനൻ. കെ. പി. നന്ദിയും രേഖപ്പെടുത്തി.
സഹപാഠി സംഗമം നടത്തി
01:01 AM Dec 05, 2022 | Deepika.com