കണ്ണൂർ: ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗാന്ധിദർശൻ പുരസ്കാരം കഥയുടെ കുലപതിയും ചെറുകഥാകൃത്തുമായ ടി.പദ്മനാഭൻ സമ്മാനിച്ചു. കണ്ണൂർ ഡിസിസി ഓഫീസിൽ നടന്ന മതേതരത്വ സംരക്ഷണ സദസിൽ വച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയാണ് പുരസ്കാര സമർപ്പണം നടത്തിയത്. മതേതരത്വ സംരക്ഷണ സദസ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
വി.സി. കബീർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പരശുവക്കിൽ രാധാകൃഷ്ണൻ, കെ. ഭാസ്കരൻ, വി. സുരേന്ദ്രൻ, ടി. ജയകൃഷ്ണൻ, പൊന്നമ്പത്ത് ചന്ദ്രൻ, കെ. രാമകൃഷ്ണൻ, സി.വി.എ. ജലീൽ, കല്ലിക്കോടൻ രാഗേഷ്, പി. പ്രമോദ്, കമ്പറ നാരായണ, ഹരി ഗോവിന്ദൻ, ബൈജു വടക്കുംപുറം, എന്നിവർ പ്രസംഗിച്ചു.
ഗാന്ധിദർശൻ പുരസ്കാരം ടി.പദ്മനാഭന് സമ്മാനിച്ചു
01:00 AM Dec 05, 2022 | Deepika.com