’ല​ഹ​രി​ക്കെ​തി​രേ മോ​ച​ന ജ്വാ​ല’: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

12:47 AM Dec 05, 2022 | Deepika.com
ക​ൽ​പ്പ​റ്റ: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ’ല​ഹ​രി​ക്കെ​തി​രേ മോ​ച​ന ജ്വാ​ല’ ജ​ന​കീ​യ കൂ​ട്ടാ​യ്മ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ നി​ർ​വ​ഹി​ച്ചു. മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​നു പി​ന്നി​ൽ അ​ന്താ​രാ​ഷ്ട്ര ലോ​ബി​യു​ടെ ശ​ക്ത​മാ​യ ക​ര​ങ്ങ​ളു​ണ്ടെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പു​തു​ത​ല​മു​റ​യെ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ പി​ടി​യി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നു സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും ദേ​വ​സ്യ പ​റ​ഞ്ഞു. ജ്വാ​ല അ​ദ്ദേ​ഹം തെ​ളി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ജോ​ർ​ജ്, ബി​ല്ലി ഗ്ര​ഹാം, കെ.​പി. ജോ​സ​ഫ്, വി​ത്സ​ൻ നെ​ടും​കൊ​ന്പി​ൽ, പി.​ടി. മ​ത്താ​യി, ടോം ​ജോ​സ്, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, കെ.​വി. മാ​ത്യു, ജോ​സ് തോ​മ​സ്, സ​ണ്ണി ജോ​ർ​ജ്, പി.​ജെ. ജോ​സ​ഫ്, ടി.​ഡി. മാ​ത്യു, സ​ജ​യ​ൻ മാ​ത്യു, പി.​എം. ജ​യ​ശ്രീ, പി.​വി. അ​ന്ന​മ്മ, ഷൈ​നി ജോ​ർ​ജ്, ലി​സി ലോ​പ്പ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.