എക്സ് സർവീസ്മെൻ ജില്ലാ സമ്മേളനം
12:35 AM Dec 05, 2022 | Deepika.com
വൈപ്പിൻ : നാഷണൽ എക്സ് സർവീസ്മെൻ കോ-ഓഡിനേഷൻ ജില്ലാ സമ്മേളനം എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ അധ്യക്ഷനായി. അഖിലേന്ത്യ സീനിയർ വൈസ് ചെയർമാൻ വി.എസ്. ജോണ്, സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ്, ജില്ലാ സെക്രട്ടറി കെ.കെ. ശിവൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, റിട്ട. ലഫ്. കേണൽ റീത്താമ്മ, ഞാറക്കൽ സിഐ രാജൻ കെ. അരമന, വാർഡ് മെന്പർ വാസന്തി സജീവ് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ സീനിയർ വൈസ് ചെയർമാൻ വി.എസ്. ജോണ് ഉദ്ഘാടനം ചെയ്തു.