നെടുമ്പാശേരി : നിത്യോപയോഗ സാധനങ്ങളുടെയും നിർമാണ വസ്തുക്കളുടെയും ക്രമാതീതമയ വിലക്കയറ്റം നിയന്ത്രിക്കുവാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് അത്താണിയിൽ ഐഎൻടിയുസി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയും ധർണയും നടത്തി.
അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഹീർ അധ്യക്ഷനായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.ബി. സുനീർ, ബാബു പുത്തനങ്ങാടി , അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ , ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ , ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, ക്ഷേമനിധി ബോർഡ് മെമ്പർ ആനന്ദ് ജോർജ് , നെടുമ്പാശേരി സഹകരണ ബാങ്ക് പ്രസിഡന്റ് സി.വൈ. ശാബോർ, മണ്ഡലം പ്രസിഡന്റുമാരായ ടി.എ. ചന്ദ്രൻ, ഷെരീഫ് ഹാജി എന്നിവർ പ്രസംഗിച്ചു
വിലക്കയറ്റത്തിനെതിരേ ധർണ നടത്തി
12:31 AM Dec 05, 2022 | Deepika.com