കാലടി: മഞ്ഞപ്ര പഞ്ചായത്തിൽ പൊതുശ്ശമാനം വേണമെന്നാവശ്യപ്പെട്ട് ഇന്ദിരാ ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ നില്പ്പ് സമരം നടത്തി. ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാരുടെ ഒപ്പ് സമാഹരിച്ച് ജില്ലാ കളക്ടർ,പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിവേദനവും നൽകി.
പട്ടികജാതി കോളനികളിലുൾപ്പെടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിലെ ജനങ്ങളുടെ മൃതദേഹം സംസ്കരിക്കാൻ മറ്റിടങ്ങളിലേക്ക് പോകേണ്ടി വരികയാണ്. ഇതിനാൽ ചെലവ് ഇരട്ടിയാണ്. സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ല.
മഞ്ഞപ്ര പഞ്ചായത്തിൽ ആധുനിക രീതിയിലുള്ള പൊതുശ്ശാമനം നിർമിക്കണമെന്ന് നിവേദനത്തിൽ കൾച്ചറൽ ഫോറം ചൂണ്ടിക്കാട്ടി.
മൂന്നും, നാലും സെന്റ് സ്ഥലമുള്ള സാധാരണക്കാരണ് ഇവിടെ അധികവും താമസിക്കുന്നത്. അത് കൊണ്ട് വീടുകളിൽ സംസ്കരിക്കാൻ അസൗകര്യമാണ്. മറ്റു പഞ്ചായത്തുകളിലെ ശ്മശനത്തിലേക്ക് ചെല്ലുമ്പോൾ തിരക്കു കാരണം പലപ്പോഴും മണിക്കൂറുകളോളം കാത്ത് കിടക്കേണ്ടതായി വരുന്നതായി പരാതി ഉണ്ട്.
പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ഡേവീസ് മണവാളൻ ഉദ്ഘാനം ചെയ്തു. കൾച്ചറൽ ഫോറം രക്ഷധികാരി കെ.സോമശേഖരൻപിള്ള അധ്യക്ഷത വഹിച്ചു.
പൊതുശ്മശാനത്തിനായി നില്പ് സമരം
12:31 AM Dec 05, 2022 | Deepika.com