തീ​ർ​ഥ​മ​ണ്ഡ​പ സ​മ​ർ​പ്പ​ണം

12:31 AM Dec 05, 2022 | Deepika.com
മൂ​വാ​റ്റു​പു​ഴ: കേ​ര​ള​കാ​ശി എ​ന്ന് പ്ര​സി​ദ്ധ​മാ​യ മൂ​വാ​റ്റു​പു​ഴ ആ​നി​ക്കാ​ട് തി​രു​വും​പ്ലാ​വി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള പി​തൃ​ത​ർ​പ്പ​ണ തീ​ർ​ഥ​ക്ക​ര​യി​ൽ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സു​കൃ​തം തീ​ർ​ഥ​മ​ണ്ഡ​പ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം ദീ​പം തെ​ളി​ച്ച് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ശ്രീ​കു​മാ​ര​ൻ ഇ​ള​യ​ത് നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്രം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ മ​നോ​ജ് കു​മാ​ർ, തീ​ർ​ഥ​ക്ക​ര​യി​ലെ പു​രോ​ഹി​ത​ൻ നാ​രാ​യ​ണ​ൻ ഇ​ള​യ​ത്, സ​നാ​ത​ന സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ഡ​യ​റ​ക്ട​ർ നാ​രാ​യ​ണ ശ​ർ​മ, ക്ഷേ​ത്ര കു​ടും​ബാം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ശ​ർ​മ, സൂ​ര​ജ് ശ​ർ​മ എ​ന്നി​വ​രും ഭ​ക്ത​ജ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
സു​കൃ​തം തീ​ർ​ഥ​മ​ണ്ഡ​പം പ്ര​ധാ​ന​മാ​യും നി​ത്യ​വും ന​ട​ക്കു​ന്ന പി​തൃ​ത​ർ​പ്പ​ണ/​ബ​ലി​ക​ർ​മ​ങ്ങ​ൾ​ക്കും സ​ത്സം​ഗാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കും. ഒ​രേ​സ​മ​യം 350 പേ​ർ​ക്ക് ബ​ലി​യി​ടാ​ൻ മ​ണ്ഡ​പ​ത്തി​ൽ സൗ​ക​ര്യ​മു​ണ്ട്. എ​ല്ലാ ദി​വ​സ​വും ബ​ലി​യി​ടു​വാ​ൻ സൗ​ക​ര്യ​മു​ള്ള ചു​രു​ക്കം തീ​ർ​ഥ​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് തി​രു​വും​പ്ലാ​വി​ൽ ക്ഷേ​ത്ര​ത്തി​ലെ തീ​ർ​ഥ​ക്ക​ര.