കൂത്താട്ടുകുളം: സമഗ്രശിക്ഷ കൂത്താട്ടുകുളം ബിആർസിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഉത്സവ് 2022 സമാപിച്ചു. കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങ് കുട്ടികളായ ഗോഡ്സണ്‍ അനി, ഷിയോണ് വിജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര താരം കണ്ണൻ സാഗർ, നർത്തകി അമൃത ബി. അനിൽകുമാർ എന്നിവർ മുഖ്യ അതിഥികളായിരുന്നു.
മാജി സന്തോഷ്, സന്ധ്യാമോൾ പ്രകാശ്, ജിബി സാബു, ജോണി അരിക്കാട്ടിൽ, പി.ആർ. സന്ധ്യ, സി.എൻ. പ്രഭകുമാർ, ബോബി ജോർജ്, എ.വി. മനോജ്, മിനിമോൾ ഏബ്രാഹം, എസ്. സജിത, ഷൈനി പോൾ, ബിബിന ജോസ് എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത 150 കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.
ഉത്സവ്-2022 സമാപിച്ചു
12:30 AM Dec 05, 2022 | Deepika.com