മൂവാറ്റുപുഴ: സംസ്ഥാന കരാട്ടെ ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി മാളവിക ശ്രീരാജ്. കരാട്ടെ കേരള അസോസിയേഷൻ കോട്ടയം നഗന്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കരാട്ടെ ചാന്പ്യൻഷിപ്പ് 2022ൽ (കാറ്റഗറി 25-30 കെജി) 10 വയസുകാരുടെ വിഭാഗത്തിലാണ് മാളവികയുടെ വെള്ളി നേട്ടം.
എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പി.ബി. ശ്രീരാജിന്റെയും അനു ശ്രീരാജിന്റെയും മകളായ മാളവിക ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. കരാട്ടെ സ്പോർട്സ് അക്കാഡമി തൃക്കളത്തൂർ ബ്രാഞ്ചിലെ ഹിന്ദ് ഷിട്ടോ റയു കരാട്ടെ സ്റ്റൈലിൽ സെൽസെയ് വന്ദന പ്രബീഷിന്റെ ശിക്ഷണത്തിലാണ് കരാട്ടെ പരിശീലനം.
നാല് വയസ് മുതൽ കരാട്ടെ പഠിക്കുന്ന മാളവിക നിലവിൽ കരാട്ടയിൽ ബ്ലാക്ക് ബെൽറ്റാണ്. പിതാവ് ശ്രീരാജും കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.
സംസ്ഥാന കരാട്ടെ ചാന്പ്യൻഷിപ്പ് വെള്ളിത്തിളക്കത്തിൽ മാളവിക
12:30 AM Dec 05, 2022 | Deepika.com