പിറവം: സാമൂഹ്യ പ്രതിബദ്ധതയുള്ള യുവ സമൂഹമാണ് രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായി വേണ്ടതെന്ന് അനൂപ് ജേക്കബ് എംഎൽഎ. രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റഎ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്കൂളിലെ ലഹരി വിരുദ്ധ പരിപാടിയായ ‘സെൽഫി കോർണർ’ പുത്തൻകുരിശ് ഡിവൈഎസ്പി ജി. അജയ്നാഥ് ഉദ്ഘാടനം ചെയ്തു. 44 കേഡറ്റുമാരാണ് പരേഡിൽ പങ്കെടുത്തത്. പരിപാടിക്കു തുടക്കം കുറിച്ചു സ്കൂള്‍ മാനേജര്‍ അജിത്ത് കല്ലൂർ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പരേഡില്‍ അനൂപ് ജേക്കബ് എംഎൽഎ കേഡറ്റുമാരുടെ അഭിവാദ്യം സ്വീകരിച്ചു. രാമമംഗലം സബ് ഇൻസ്പെക്ടർ രഞ്ജുമോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത് പ്രസിഡന്റ് ഇ.പി. ജോർജ് സമ്മാനദാനം നിർവഹിച്ചു. മണി പി. കൃഷ്ണൻ, ടി. എം. തോമസ്, മോളി മാത്യൂ, കെ.എൻ. മധു, ജോർജ് കുട്ടി പോൾ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായാ അനൂപ് ജോൺ, സ്മിത കെ. വിജയൻ, എൻ.എ. അജീഷ്, വി.ആർ. ലത, ഷൈജി കെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
രാമമംഗലം സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട്
12:30 AM Dec 05, 2022 | Deepika.com