പോത്താനിക്കാട്: കനത്തമഴയെതുടർന്ന് പല്ലാരിമംഗലത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡ് ഏണിയാലിൽ ലൈലയുടെ വീട്ടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണത്. വീടിന്റെ നിലനിൽപ്പിന് ഭീക്ഷണിയാകുന്ന തരത്തിൽ പിൻഭാഗത്തെ മുറ്റം മുഴുവനായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, പഞ്ചായത്തംഗം കെ.എം. മൈതീൻ എന്നിവർ സ്ഥലം സന്ദർശിച്ചു. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് നഷ്ടം തിട്ടപ്പെടുത്തി നിർധന കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ഓർത്തഡോക്സ് ശുശ്രൂഷക
സംഘം സമ്മേളനം
പിറവം: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം "ആമോസ്’ പ്രധാന ശുശ്രൂഷകരുടെ വടക്കൻ മേഖല ഏകദിന സമ്മേളനം പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നടന്നു.
തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശുശ്രൂഷക സംഘം പ്രസിഡന്റ് യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ക്ലാസ് നയിച്ചു.കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, അങ്കമാലി, തൃശൂർ ഭദ്രാസനങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.
കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
12:30 AM Dec 05, 2022 | Deepika.com