മൂവാറ്റുപുഴ: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആർ. അംബേദ്കർ അവാർഡിന് സിദ്ധാർഥൻ ഉദിമന അർഹനായി. നാടൻ കലാരംഗത്തെ പ്രവർത്തനത്തിനും ആചാര അനുഷ്ഠാനവുമായി ബന്ധപ്പെട്ട ദൃശ്യകലാകാരനും ഉദിമനക്കൂട്ടം നാടൻ കലാസമിതിയുടെ നിരവധി വേദികളിലും ജീവകാരുണ്യ പ്രവർത്തനരംഗത്തും നിറസാന്നിദ്ധ്യവുമാണ് സിദ്ധാർഥൻ. പെരിങ്ങഴ പണ്ടിരിമല ബിനുവിന്റെയും തങ്കയുടെയും മകനാണ് സിദ്ധാർഥ്.
11ന് ന്യൂഡൽഹിയിലെ പഞ്ചശീലാശ്രമത്തിൽ അവാർഡ് ഏറ്റുവാങ്ങുമെന്ന് ഉദിമനക്കൂട്ടം കലാ സമിതിയിലെ ഭാരവാഹികളായ സജി അന്പാടി, കെ.കെ. രതീഷ്, വിഷ്ണു ഉദിമന, ഉദയകുമാരി, മേരി, പാർവതി എന്നിവർ അറിയിച്ചു.
സിദ്ധാർഥൻ ഉദിമനയ്ക്ക് അംബേദ്കർ അവാർഡ്
12:30 AM Dec 05, 2022 | Deepika.com