വാഹനാപകടത്തിൽ പരിക്കേറ്റ പെരുന്പടവ് സ്വദേശി മരിച്ചു
12:09 AM Dec 05, 2022 | Deepika.com
പെരുമ്പടവ്: കഴിഞ്ഞദിവസം ആലക്കോട് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പെരുമ്പടവിലെ കൊരട്ടിയിൽ സിബി-ബിജി ദമ്പതികളുടെ മകൻ അഖിൽ (24) ആണ് മരിച്ചത്. സംസ്കാരം നാളെ മൂന്നിന് പെരുമ്പടവ് സെന്റ് ജോസഫ് പള്ളിയിൽ. സഹോദരങ്ങൾ: ആൽഫിൻ, അമൽ.