നെടുമങ്ങാട്: വെള്ളനാട് കണ്ണമ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോദയ ലൈബ്രറി, സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത് മികവ് തെളിയിച്ച ബാല പ്രതിഭ കളെ അനുമോദിച്ചു. നവോദയം 2022 എന്ന പേരിൽ നടത്തിയ പരിപാടി കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.നവോദയ പ്രസിഡന്റ് കെ.എൽ.അജിത് അധ്യക്ഷത വഹിച്ചു.ശ്രീകല, സ്വപ്നാറാണി, ചന്ദ്രശേഖരൻ നായർ, കെ.വാസുദേവൻ, ബി.എസ്.ഉമേഷ്, എസ്.രതീഷ് എന്നിവർ പ്രസംഗിച്ചു.
ബാലാവകാശ ക്ലബ് ഉദ്ഘാടനം ചെയ്തു
വിതുര: സംസ്ഥാനത്തെ ആദ്യ ബാലാവകാശ ക്ലബ് വിതുര ഗവ. വിഎച്ച്എസ്എസിൽ ആരംഭിച്ചു. തങ്ങളുടെ അവകാശങ്ങളെയും കടമകളേയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നിവയാണ് ക്ലബിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി.മനോജ് കുമാർ ക്ലബിന്റെ ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, വാർഡംഗം നീതു രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
ബാലപ്രതിഭകളെ അനുമോദിച്ചു
11:46 PM Dec 04, 2022 | Deepika.com