വെള്ളറട: അമ്പൂരിയില്‍ അമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പൂരി നിരപ്പില്‍ കാഞ്ഞിരംവിള തെക്കേതില്‍ വീട്ടില്‍ രജിവര്ഗീസിനെയും, മകള്‍ ആര്യമോളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ സെബാസ്റ്റ്യന്‍ (44) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മകളെ ആക്രമിക്കുന്നതിനിടെ രക്ഷിക്കാനെത്തിയ രജി വര്‍ഗീസിനെയും പ്രതി ആക്രമിക്കുകയായിരുന്നു.
മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രജി വര്‍ഗീസും മകളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളറട പോലീസ് തെളിവെടുപ്പിനെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡു ചെയ്തു.സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃതുല്‍കുമാര്‍, സബ് ഇന്‍സ്പക്ടർ ആന്റണി ജോസഫ് നെറ്റോ,എഎസ്ഐമാരായ അജിത്ത്കുമാര്‍,സിപിഒ സാജന് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അമ്മയേയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ
11:46 PM Dec 04, 2022 | Deepika.com