ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പിതൃവേദിയുടെ 40-ാം ജന്മദിനാഘോഷവും റൂബി ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.പിതാക്കൻമാർ ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ പ്രവാചകദൗത്യം ഏറ്റെടുക്കണമെന്ന് മാർ ജോസഫ് പെരുന്തോട്ടം ഓർമിപ്പിച്ചു.കുടുംബത്തിലൂടെ ലോകത്തെ നവീകരിക്കുക എന്ന ലക്ഷ്യവുമായി 1983 ഡിസംബർ നാലിന് ഉദ്ഘാടനം ചെയ്യപ്പെട്ട പിതൃവേദി പ്രസ്ഥാനത്തിന്റെ 39 വർഷങ്ങളുടെ ഓർമ്മ പുതുക്കികൊണ്ട് അതിരൂപതയിലെ 18 ഫൊറോനകളിൽ നിന്നുള്ള പ്രസിഡന്റുമാർ ഒന്നിച്ചു ചേർന്ന് കാരുണ്യ ജ്യോതി തെളിയിച്ചു.
സന്ദേശ നിലയം ഒഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അതിരൂപതാ പ്രസിഡന്റ് എ.പി. തോമസ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ആമുഖ പ്രഭാഷണം നടത്തി.
റൂബി ജൂബിലി ആഘോഷ പരിപാടികളോടനുബന്ധിച്ച് 40 കേന്ദ്രങ്ങളിലായി നടപ്പിലാക്കുന്ന കാരുണ്യ ശുശ്രൂഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. യോഗത്തിൽ അതിരൂപതയിലെ മുഴുവൻ യൂണിറ്റുകളിലും പതാക ഉയർത്തികൊണ്ട് റൂബി ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഫാ.ബിജോ ഇരുപ്പക്കാട്ട്, അഡ്വ.ജോജി ചിറയിൽ, സിസ്റ്റർ ജോബിൻ എഫ്സിസി, ആൻസി മാത്യു ചേന്നോത്ത്, ജോജൻ കൊച്ചുവീട്ടിൽ, ജിനോദ് ഏബ്രഹാം, ജോജോ എതിരേറ്റ്, ജിജി പുളിച്ചുമാക്കൽ, ജോൺ പോൾ,ജോയി പാറപ്പുറം എന്നിവർ പ്രസംഗിച്ചു.
ക്രിസ്തുവിന്റെ പ്രവാചക ദൗത്യം പിതാക്കൾ ഏറ്റെടുക്കണം : മാർ ജോസഫ് പെരുന്തോട്ടം
11:43 PM Dec 04, 2022 | Deepika.com