വെള്ളറട: കുന്നത്തുകാല്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. പൊതുയോഗത്തോടനുബന്ധിച്ച് എണ്‍പത് വയസു കഴിഞ്ഞ വയോഥികരെ ആദരിക്കലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടത്തി.താലൂക്ക് യൂണിയന് ഭരണ സമിതിയംഗം പ്രവീണ്‍ കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.കെ.പി. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ഭാരവാഹികളായ വി.ഷാബു, അരുണ്‍ ജി.നായര്‍, രഘുവരന് നായര്‍, ജയപ്രസാദ്, എ.വി. സുഭി ലാല്‍, വിശ്വനാഥന് നായര്‍ ,അനില്‍കുമാര്‍ സജി,വര്‍ണ എന്നിവര്‍ പ്രസംഗിച്ചു. ഭരണ സമിതി അംഗങ്ങളായി എന്‍.ഗോപകുമാര്‍ (പ്രസിഡന്റ്) ടി.രഘുവരന് നായര്‍ (സെക്രട്ടറി) സജി (വൈസ് പ്രസിഡന്റ്) സന്തോഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറി) അനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ലോക ഭിന്നശേഷി ദിനാചരണം
കിളിമാനൂർ : ബിആർസി കിളിമാനൂരിന്റെ നേതൃത്വത്തിൽ രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽൽ വച്ച് ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഒാർഡിനേറ്റർ എസ്. ജവാദ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അധ്യക്ഷത വഹിച്ചു. കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ, കിളിമാനൂർ ആർആർവി ബോയ്സ് ഹൈസ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം കോ-ഒാർഡിനേറ്റർ സോണി, സ്പെഷൽ എഡ്യൂക്കേറ്റർ അനീഷ് എന്നിവർ സംസാരിച്ചു.
എന്‍എസ്എസ് കരയോഗ വാര്‍ഷികം
11:43 PM Dec 04, 2022 | Deepika.com