മങ്കൊമ്പ്: കൈനകരി പഞ്ചായത്തിൽ ഇരുമ്പനം പാടശേഖരത്തിൽ മടകുത്തുന്നതിന് ജില്ലാ കളക്ടറും ഇറിഗേഷൻ ഡിപ്പാർട്ടുമെന്റും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൈനകരി പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.
മടകുത്തുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തിരമായി എടുക്കണമെന്നും ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് അടിയന്തിര സഹായം നല്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൈനകരി പഞ്ചായത്തിൽ ഇരുമ്പനം പാടശേഖരത്തിലെ 430 ഏക്കറിലും പുത്തൻതുരം പാടശേഖത്തിലെ 120 ഏക്കറിലും മടവീഴ്ചയെത്തുടർന്ന് വെള്ളം കയറി. ഇതേത്തുടർന്ന് നിരവധി വീടുകളിലും വെള്ളം കയറി. വ്യഞ്ചിക വേലിയേറ്റവും പാടശേഖരത്തിലെ പുറംബണ്ടിന്റെ ബലക്ഷയവും മടവീഴ്ചയ്ക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
മടവീഴ്ച മൂലം ഒറ്റപ്പെട്ടുപോകുകയും വീടുകളിലും വെള്ളം കയറിയതിനാൽ അവർക്ക് കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
മടകുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന്
10:51 PM Dec 04, 2022 | Deepika.com