കോട്ടയം: കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ. ഇടുക്കി ജില്ലകളിലെ പഞ്ചായത്തുകളുടെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര് എന്നിവര്‍ക്ക് നാളെ ഏകദിന പരിശീലനം നല്‍കും. കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന പരിശീലനത്തില്‍ നാലു ജില്ലകളിലെ 249 പഞ്ചായത്തുകളില്‍ നിന്നായി 750 പേര് പങ്കെടുക്കും. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ അധ്യക്ഷത വഹിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും.
റേഷന്‍ കടകളുടെ പ്രവർത്തനസമയം
കോട്ടയം: ജില്ലയിലെ റേഷന്‍കടകള്‍ ഇന്നുമുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ ഏഴുവരെയും മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും രാവിലെ എട്ടുമുതല്‍ ഒന്നു വരെയായിരിക്കും പ്രവര്‍ത്തനസമയമെന്ന് അധികൃതര്‍ അറിയിച്ചു.
കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം: പഞ്ചായത്തുകള്‍ക്ക് ഏകദിന പരിശീലനം
10:36 PM Dec 04, 2022 | Deepika.com