പാലാ: മരിയസദനത്തിലെ ലാബോറട്ടറിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു.
രഞ്ജിത്ത് ശ്രീകുമാറാണ് അദ്ദേഹത്തിന്റ പിതാവിന്റെ സ്മരണാര്‍ഥം മരിയസദനത്തിലെ സഹോദരങ്ങള്‍ക്കായി ലാബോറട്ടറി ഉപകരണങ്ങള്‍ നല്‍കിയത്. മരിയസദനത്തിലെ സഹോദരങ്ങളുടെ ലാബ് എക്സാമിനേഷന് ചെലവുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് മരിയസദനത്തിലെ സഹോദരങ്ങള്‍ക്കായി ഈ ക്രിസ്മസ് സമ്മാനം നല്‍കിയത്.
രാജി മാത്യു ആന്‍ഡ് കമ്പനി മരിയസദനത്തിലെ കിടപ്പു രോഗികള്‍ക്കായി നിര്‍മിച്ചു നല്കിയ ലോഡ്സ് ഹോസ്പിസിലാണ് ലാബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചത്.
മുണ്ടാങ്കല്‍ പള്ളി വികാരി ഫാ. ജോര്‍ജ് പഴയപറമ്പില്‍ വെഞ്ചിരിപ്പു കര്‍മം നിര്‍വഹിച്ചു. രാജി മാത്യു പാംമ്പ്ളാനിയില്, ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, രഞ്ജിത്ത് ശ്രീകുമാര്‍, ഡീജ രഞ്ജിത്ത്, ഷിന്റോ മാത്യു, ജെറിമോന് തോമസ്, സന്തോഷ് മരിയസദനം, മിനി സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
മരിയസദനത്തിന് ലബോറട്ടറി
10:35 PM Dec 04, 2022 | Deepika.com