ഈരാറ്റുപേട്ട: മദ്യപിച്ചു വാഹനമോടിച്ച് മറ്റു വാഹനങ്ങളിലെ യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ കീരിയാതോട്ടം വലിവീട്ടില് മുഹമ്മദ് യാസീന്‍ (37) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ഈരാറ്റുപേട്ട ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് അമിതവേഗതിയില്‍ വാഹനം ഓടിക്കുകയും ഈരാറ്റുപേട്ട മുതല്‍ ചേന്നാട് കവല വരെയുള്ള ഭാഗങ്ങളില്‍ വാഹനം ഓടിച്ചു വന്ന യാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയും ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചെമ്മലമറ്റം സ്വദേശിയായ ശ്രീരാഗിനെയും ഇയാളോടൊമുണ്ടായിരുന്ന അഖിലിനെയും ഇടിച്ചു വീഴ്ത്തി.
ശ്രീരാഗിനെ പാലാ മാര്‍സ്ലീവാ ഹോസ്പിറ്റലിലും അഖിലിനെ അമൃതാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം:
യുവാവ് അറസ്റ്റില്‍
പാലാ: വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരീപ്ര നെല്ലിമുക്ക് കുഴിമതിക്കാട് ഭാഗത്ത് പീനിയല്‍ ഹെയ്സ് രാജു(21)വാണ് പാലാ പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ പള്ളിയില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ പാലാ സ്വദേശിനിയായ യുവതിയോട് വീടിനടുത്തുള്ള ഇടവഴിയില്‍ വച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയും കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
യുവതി ബഹളം വെച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ ഭര്‍ത്താവിനെ പ്രതി കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാഹനമിടിപ്പിച്ച് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍
10:35 PM Dec 04, 2022 | Deepika.com