നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളില്‍ ആധുനിക രീതിയില്‍ ഒരുക്കിയ പ്രീ പ്രൈമറി വിഭാഗം ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകള്‍ വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിവിധ നിര്‍മിതികളാണ് സ്കൂളില്‍ ഒരുക്കിയിരിക്കുന്നത്. വാഹന മ്യൂസിയം, കളിസ്ഥലങ്ങള്‍, ജൈവ വൈവിധ്യ പാര്‍ക്ക്, സൗരയൂഥ മാതൃക, അഭിനയ കളരി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റാര്‍സ് പദ്ധതി പ്രകാരം പ്രീ പ്രൈമറി വിഭാഗത്തിന്റെ വികസനത്തിനായി അനുവദിച്ച 10 ലക്ഷം രൂപയും ജനകീയ കൂട്ടായ്മയില്‍ സ്വരൂപിച്ച ഏഴ് ലക്ഷം രൂപയും മുതല്‍ മുടക്കിയാണ് വിവിധ നിര്‍മാണങ്ങൾ നടത്തിയത്.
പദ്ധതി എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. പിന്നണി ഗായകന് സുധീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, എം.എസ്. മഹേശ്വരന്, എം. സുകുമാരന്‍, ഹെഡ്മാസ്റ്റര് സിബി പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രീ പ്രൈമറി ഫെസ്റ്റും നടത്തി.
നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളില്‍ പ്രീ പ്രൈമറി വിഭാഗം ഉദ്ഘാടനം ചെയ്തു
10:28 PM Dec 04, 2022 | Deepika.com