മുണ്ടക്കയം: പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയിൽ മുണ്ടക്കയം ടൗണിനു സമീപം താന്നി വളവിലാണ് അപകടം കെണിയൊരുക്കി റോഡ് നവീകരണം നടക്കുന്നത്. മുണ്ടക്കയം വാഗമൺ റോഡ് നിർമാണത്തിന്റെ ഭാഗമായി മുണ്ടക്കയം മുതൽ ഇളംകാട് വരെയുള്ള റോഡിന്റെ ടാറിംഗ് പൂർത്തിയാക്കിയിരുന്നു. എന്നാൽ താന്നിവളവിന് സമീപമുള്ള കൊടും വളവിലാണ് നവീകരണത്തിനായി പലഭാഗത്തും കുഴികൾ തീർത്തിരിക്കുന്നത്.
ജല വിതരണ വകുപ്പിന്റെ പൈപ്പുകൾ തകർന്നതുമൂലം ഈ ഭാഗത്ത് കുഴികൾ എടുത്ത് ജലവിതരണ വകുപ്പ് നവീകരണം നടത്തിയിരുന്നു. ഇതോടെ റോഡ് തകരാറിലായിരുന്നു. ഇത് നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ റോഡിന്റെ പലഭാഗത്തും ബുൾഡോസർ ഉപയോഗിച്ച് ടാറിംഗ് ഇളക്കിമാറ്റിയിരിക്കുന്നത്.
ആഴ്ചകൾ പിന്നിട്ടിട്ടും ഇതിന്റെ നിർമാണ പ്രവർത്തനം നടത്താത്തതിനെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്. വേഗത്തിൽ എത്തുന്ന വാഹന യാത്രക്കാർ തൊട്ടടുത്ത വരുമ്പോൾ മാത്രമാണ് ഇത് ശ്രദ്ധയിൽപ്പെടുന്നത്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽപ്പെടുന്നതും പതിവാണ്.
അപകട കെണിയൊരുക്കി റോഡ് നവീകരണം
10:15 PM Dec 04, 2022 | Deepika.com