എരുമേലി: ശബരിമല സീസണിൽ എരുമേലി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന 600 ഓളം കടകളിൽ ശുചിത്വ സർട്ടിഫിക്കറ്റ് ഉള്ളത് 189 കടകൾക്കാണെന്ന് ആരോഗ്യ വകുപ്പ്. സീസൺ ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും മിക്ക കടകൾക്കും ലൈസൻസ് ഇല്ലെന്ന് പഞ്ചായത്ത് അധികൃതർ.
നൂറുകണക്കിന് പേർ തൊഴിലാളികളായി ജോലി ചെയ്യുന്നുണ്ടെന്നിരിക്കെ 484 പേർക്ക് മാത്രമാണ് ഹെൽത്ത് കാർഡ് ഉള്ളതൊന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. റവന്യു കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ വിജിലൻസ് സ്ക്വാഡ് ഉണ്ടെങ്കിലും പരിശോധനകൾ ഫലപ്രദമാകുന്നില്ലെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പറയുന്നു.
കടകൾ 600: ശുചിത്വ സർട്ടിഫിക്കറ്റ് 189 മാത്രം; ലൈസൻസുമില്ല
10:15 PM Dec 04, 2022 | Deepika.com