പാലാ: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ് പാലായില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ നടന്ന ഹാഫ് മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ എംഎ കോളജിലെ ദേവരാജും വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ അഞ്ജു മുരുകനും ഒന്നാം സ്ഥാനം നേടി. പുരുഷ വിഭാഗത്തിലെ സരുൺ സജി രണ്ടാം സ്ഥാനവും ചങ്ങനാശേരി എസ്ബി കോളജിലെ റെജിന്‍ ബാബു മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗം മാരത്തണില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജു മുരുകന് പുതിയ റിക്കാര്‍ഡോടെയാണ് സ്വര്‍ണം നേടിയത് (ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും 32 സെക്കൻഡും). എംഎ കോളജിലെ പൗര്‍ണമി രണ്ടാം സ്ഥാനവും അതേ കോളജിലെ തന്നെ കെ.പി. സാനിക മൂന്നാം സ്ഥാനവും നേടി.
ഇന്നു രാവിലെ ആറിന് 20 കിലോമീറ്റര്‍ നടത്ത മത്സരങ്ങള്‍ ആരംഭിക്കും. ഇന്ന് 21 ഫൈനലുകള്‍ നടക്കും. പാലാ അല്‍ഫോന്‍സാ കോളജാണ് അഞ്ചാം തവണയും ആതിഥേയത്വം വഹിക്കുന്നത്. ഇന്ന് രാവിലെ പത്തിന് ചാംപ്യന്‍ഷിപ് ഉദ്ഘാടനം സിന്‍ഡിക്കറ്റ് മെമ്പര്‍ ഡോ.എ. ജോസ് നിര്‍വഹിക്കും. ഡോ. ബിജു തോമസ് മുഖ്യപ്രഭാഷണം നടത്തും.
ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാലാ അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ റെജിനാമ്മ ജോസഫ് ആശംസാപ്രസംഗം നടത്തും.
എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന് പാലായിൽ തുടക്കം
02:53 AM Dec 04, 2022 | Deepika.com