കോട്ടയം: സഹകരണ മേഖലയിലെ ജനങ്ങളുടെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗാരന്റി ഉറപ്പാക്കുന്ന നിയമം പാസാക്കുമെന്ന് സഹകരണ- സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ.
സഹകരണ സംഘാംഗങ്ങളിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സർക്കാർ നൽകുന്ന സമാശ്വാസ നിധിയുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം കോട്ടയം എസ്പിസിഎസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയായി. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം മുഖ്യപ്രഭാഷണം നടത്തി.
വിവിധ സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ ജോസഫ് ഫിലിപ്പ്, കെ.എം. ഹരിദാസ്, ജോൺസൺ പുളിക്കിൽ, കെസിഎഫ്സി ജില്ലാ പ്രസിഡന്റ് കെ.കെ. സന്തോഷ്, സെക്രട്ടറി ആർ. ബിജു, ട്രഷറർ കെ. പ്രശാന്ത്, കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ എന്നിവർ പങ്കെടുത്തു.
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാരിന്റെ ഗാരന്റി: മന്ത്രി വി. എൻ. വാസവൻ
02:53 AM Dec 04, 2022 | Deepika.com