ഓട്ടോഡ്രൈവർ വീടിനുള്ളിൽ മരിച്ചനിലയിൽ
01:37 AM Dec 04, 2022 | Deepika.com
മെഡിക്കൽ കോളജ്: ഓട്ടോ ഡ്രൈവറെ ഇയാൾ ഒറ്റയ്ക്ക് താമസിച്ചുവരുന്ന വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നേമം എസ്റ്റേറ്റ് സത്യൻ നഗർ സ്വദേശി വേണു എന്ന് വിളിക്കുന്ന അനിൽകുമാർ (59) ആണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം ആണോ മരണകാരണം എന്ന് സംശയിക്കുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.