കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ ആറ്, എട്ട് തീയതികളിലായി ഫ്ളാഷ് മോബ് സംഘടിപ്പിക്കും. ഡിസംബർ ആറിന് ചേർപ്പുങ്കൽ ബിവിഎം കോളജ്, പാലാ അൽഫോൻസ കോളജ്, ഈരാറ്റുപേട്ട ടൗൺ, കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് ഫ്ളാഷ് മോബ് സംഘടിപ്പിക്കുക. ചേർപ്പുങ്കൽ ബിവിഎം കോളജിലെ എംഎസ്ഡബ്ള്യൂ വിദ്യാർഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നത്.
ഡിസംബർ എട്ടിന് കോട്ടയത്ത് ബിസിഎം കോളജ്, സിഎംഎസ് കോളജ്, തിരുനക്കര, നാഗമ്പടം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ബിസിഎം കോളജിലെ എംഎസ്ഡബ്ള്യൂ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും.
സരസിന് മോടി കൂട്ടാൻ ഫ്ലാഷ് മോബ്
01:37 AM Dec 04, 2022 | Deepika.com