തൃക്കൊടിത്താനം: യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് നാലുകോടി ചക്കാലയിൽ ജിതിൻ എം. തോമസിനെ (31) യാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാള്‍ കൂടിയായ ഇയാൾ കഴിഞ്ഞ ഓഗസ്റ്റ് 22ന് സുഹൃത്തുക്കളുമായി ചേർന്ന് വെളുപ്പിനെ രണ്ടിനു യുവാവിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
ജിതിനും സുഹൃത്തുക്കൾക്കും കഞ്ചാവ് കച്ചവടമുണ്ടെന്നു യുവാവ് പോലീസിനോട് പറഞ്ഞതിലുള്ള വിരോധത്തെത്തുടർന്നാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ചത്. വീട്ടുപകരണങ്ങൾക്കു നാശനഷ്ടം വരുത്തുകയും ചെയ്തു. ഇതിനുശേഷം ഇവർ ഒളിവിൽ പോകുകയുമായിരുന്നു.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികൾക്കുവേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.
യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
01:37 AM Dec 04, 2022 | Deepika.com