ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ സുവര്‍ണജൂബിലി വാരാഘോഷങ്ങളുടെ ഭാഗമായി പൂര്‍വകാല പ്രവര്‍ത്തക സംഗമം നടത്തി.
കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സംഗമം അതിരൂപത സഹായമെത്രാന്‍ മാർ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ദിവ്യബലിയോടെ ആരംഭിച്ച ചടങ്ങില്‍ 300ലേറെ മുന്‍കാല പ്രവര്‍ത്തകര്‍ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും സൗഹൃദങ്ങള്‍ പുതുക്കുകയും ചെയ്തു. ഡയറക്ടര്‍മാരായിരുന്ന ഫാ. മാത്യു കല്ലുകളം, ഫാ. തോമസ് വള്ളിയാനിപ്പുറം, ഫാ. ആന്റണി എത്തക്കാട്ട്, ഫാ. സന്തോഷ് തര്‍മശേരി, ഫാ. ജേക്കബ് ചക്കാത്ര എന്നിവരെ മെമന്റോ നല്കി ആദരിച്ചു.
അതിരൂപത പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍ ആമുഖപ്രഭാഷണം നടത്തി. അതിരൂപത എഡിറ്റര്‍ മെബിന്, കെസിവൈഎം സെനറ്റ് അംഗം ജോസ്നാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
യുവദീപ്തി-എസ്എംവൈഎം സുവര്‍ണജൂബിലി പൂര്‍വകാല പ്രവര്‍ത്തക സംഗമം നടത്തി
01:37 AM Dec 04, 2022 | Deepika.com