വൈക്കം: ക്രിസ്തു രാജ തിരുനാളിനോടനുബന്ധിച്ചു ഫൊറോനയിലെ 19 ഇടവകകളുടെ നേതൃത്വത്തിൽ ഇന്ന് വൈക്കം നഗരത്തിൽ ജപമാല റാലി നടത്തും.
ഉച്ചകഴിഞ്ഞു മൂന്നിന് വെൽഫയർ സെന്ററിൽ വിശുദ്ധ കുർബാന -ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജിയോ മാടപ്പാടൻ, ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ എന്നിവർ സഹകാർമികരാകും. നാലിന് പ്രസംഗം -റവ.ഡോ. വർഗീസ് പെരുമായൻ. 4.30ന് ജപമാല റാലി. 6.30ന് ദിവ്യകാരുണ്യ ആശിർവാദം.
ജപമാല റാലിയോടനുബന്ധിച്ച് വാഹന പാർക്കിംഗിന് വിപുലമായ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വെച്ചൂർ ഇടയാഴം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ ആളെ ഇറക്കി കോൺവെന്റ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. തലയോലപ്പറമ്പ്, ചെമ്പ് ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ ആളെ ഇറക്കി ലിസ്യു സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങളും കാറുകളും ഐശ്വര്യ പ്രൈവറ്റ് പാർക്കിംഗിൽ പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ജപമാല റാലിക്ക് ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേൻ, ജനറൽ കോ-ഓർഡിനേറ്റർ ഫാ. ജോർജ് ആവള്ളിൽ, ജനറൽ കൺവീനർ ഫാ. വർഗീസ് ചെരപ്പറമ്പിൽ, ഡയറക്ടർ ഫാ. ഏലിയാസ് ചക്യത്ത്, ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ തുടങ്ങിയവർ നേതൃത്വം നൽകും.
വൈക്കത്ത് ജപമാല റാലി ഇന്ന്
01:34 AM Dec 04, 2022 | Deepika.com