വീൽചെയറിലായവരുടെ കൂട്ടായ്മ
അതിരമ്പുഴ: നട്ടെല്ലിനു ക്ഷതം സംഭവിച്ച് വീൽചെയറിലായവരുടെ കൂട്ടായ്മ സ്പൈൻ ഇഞ്ചുവേർഡ് പേഴ്സൺ വെൽഫയർ അസോസിയേഷൻ ഒരുക്കിയ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ ദിനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസ് കെ.വി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യൻ, ജില്ലാ പാലിയേറ്റീവ് കെയർ ഓഫീസർ ഡോ. ആശ പി. നായർ, ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റർ അജിൻലാൽ ജോസഫ്, ഗാന്ധിനഗർ റോട്ടറി ക്ലബ് പ്രസിഡന്റ് ജേക്കബ് സേവ്യർ, പാലാറോട്ടറി ക്ലബ് പ്രസിഡന്റ് പി.വി. ജോർജ്, അഭയം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഏബ്രഹാം തോമസ്, കൈപ്പുഴ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാജി ജോസഫ്, റീജ മാത്യു, ഏബ്രഹാം മാത്യു, അസോസിയേഷൻ സെക്രട്ടറി ബോബി ജയിംസ്, ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ പി.ഡി. എന്നിവർ പ്രസംഗിച്ചു. അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടനകളുടെ സഹകരണത്തോടെ മരുന്നുകളും വസ്ത്രങ്ങളും ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി വിതരണം ചെയ്തു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെ യോഗം ആദരിച്ചു.
ചൈതന്യയിൽ
കോട്ടയം: ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വൈകല്യാവസ്ഥയെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച് ഭിന്നശേഷിയുള്ളവര്‍ക്കു മാതൃകയായ കോട്ടയം നാട്ടകം ഗവണ്മെന്റ് കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. റിജു സൈമണിനെ ഫാ. സുനില്‍ പെരുമാനൂര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നാരങ്ങാ സ്പുണ് റേസ് മത്സരവും ബോള്‍ പാസിംഗ് മത്സരവും സംഘടിപ്പിച്ചു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് ഡോ. റിജു സൈമണ്‍ നേതൃത്വം നല്കി.
പാന്പാടി ബിആർസിയിൽ
കോട്ടയം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പാമ്പാടി ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. പാമ്പാടി ബസ്സ്റ്റാൻഡിൽനിന്നും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ പാമ്പാടി ഫയർ സ്റ്റേഷൻ ഓഫീസർ സുവികുമാർ ദീപശിഖ കൈമാറി. കുട്ടികളും മാതാപിതാക്കളും ബിആർസിയിലെ അധ്യാപകരും റാലിയിൽ പങ്കെടുത്തു.
തുടർന്നു നടന്ന സമ്മേളനം പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി ഉദ്ഘാടനം നിർവഹിച്ചു. അംഗം പി.എസ്. ശശികല അധ്യക്ഷത വഹിച്ചു. തപാൽവകുപ്പും പാമ്പാടി ബിആർസിയും ചേർന്നു പുറത്തിറക്കിയ മൈ സ്റ്റാമ്പിന്റെ പ്രകാശനം നടന്നു. എം.സി. സ്കറിയ, വാർഡ് അംഗം സെബാസ്റ്റ്യൻ, സിആർസിസി വിനോദ് കുമാർ, റിസോഴ്സ് ടീച്ചർ ബിൻസി എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.
ഭിന്നശേഷി ദിനം: ആഘോഷങ്ങൾ സംഘടിപ്പിച്ചു
01:28 AM Dec 04, 2022 | Deepika.com