കോട്ടയം: ചലച്ചിത്രതാരം ജയസൂര്യയുടെ ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിത ജയസൂര്യ അവതരിപ്പിക്കുന്ന ക്രിസ്മസ് ഫാഷൻ പ്രദർശനത്തിനു കോട്ടയത്ത് തുടക്കമായി. കോട്ടയം കോടിമത വിൻസർ കാസിൽ ഹോട്ടലിലാണ് പ്രദർശനം.
സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഡിസൈനർ വസ്ത്രങ്ങളുടെ ശേഖരമാണ് പ്രദർശനത്തിലെ പ്രത്യേകത. അപൂർവമായ ആഭരണങ്ങളും ബാഗുകളും അടങ്ങുന്ന അക്സസറീസുകളുമുണ്ട്.ഓർഗൻസ, ലിനൻസിൽക്ക്, ടസർ സിൽക്ക്, കോട്ടൺ, കാഞ്ചിപുരം ഡിസൈനർ സാരികളാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണം. കൂർത്ത, പലാസോ എന്നിവയുമുണ്ട്.
സരിതയുടെ സഹോദരി ശരണ്യയുടെ ആർട്സി സോൾ ബ്രാൻഡ ഇനങ്ങളാണ് ആക്സറീസിലുള്ളത്. സരിതയുടെ സിഗ്നേച്ചർ ഇനമായ പുരുഷന്മാർക്കായുള്ള വ്യത്യസ്തമായ പാറ്റേണിലും നിറത്തിലുമുള്ള ജുബകളും മേളയിലുണ്ട്.സരിതയ്ക്കൊപ്പം ജയസൂര്യയും മക്കളായ ആദ്വൈത്, വേദം, സഹോദരി ശരണ്യ എന്നിവരും പ്രദർശനത്തിനുണ്ട്. കോവിഡിനു മുന്പ് തുടർച്ചായി അഞ്ചു വർഷം കോട്ടയത്ത് പ്രദർശനം സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മുതൽ രാത്രി ഒന്പതു വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. പ്രദർശനം ഇന്ന് സമാപിക്കും.
സരിത ജയസൂര്യ ക്രിസ്മസ് ഫാഷൻ പ്രദർശനത്തിനു തുടക്കം
01:28 AM Dec 04, 2022 | Deepika.com