കോട്ടയം: ബസിനുള്ളിൽ വിദ്യാർഥികളോടു ലൈംഗികാതിക്രമം കാട്ടിയ കേസിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി മുട്ടം അത്തിക്കളത്തിൽ എ.ജെ. വർഗീസി (ബിജി, 52)നെയാണു പോക്സോ നിയമപ്രകാരം കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം-ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തിവരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ഇയാൾ സ്കൂൾ വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയെത്തുടർന്നു കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ബസ് കണ്ടക്ടർ അറസ്റ്റിൽ
01:28 AM Dec 04, 2022 | Deepika.com