ഭിന്നശേഷി ദിനാചരണ ഘോഷയാത്ര നടത്തി
01:24 AM Dec 04, 2022 | Deepika.com
കാഞ്ഞങ്ങാട്: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, കാഞ്ഞങ്ങാട് ജീവോദയ ബഡ്സ് സ്കൂള്‍, വിവിധ സ്കൂളുകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നഗരത്തില്‍ ഘോഷയാത്ര നടത്തി. നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, എസ്ഐ കെ.ശരത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ജോസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. ദുര്‍ഗ സ്കൂള്‍ മുഖ്യാധ്യാപിക വി.വി.അനിത, ജീവോദയ ബഡ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ശാലിനി, രാജി സുരേഷ്, സി.എച്ച്.ഷക്കീര്‍, മിനി ജോസഫ്, ഗോകുലാനന്ദന്‍ മോനാച്ച, ലിസി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.