മാങ്ങാട്ടുപറന്പ്: രണ്ടു ദിവസങ്ങമായി മാങ്ങാട്ടുപറന്പിൽ നടന്ന സഹോദയ സ്കൂൾ കോംപ്ലക്സ് കായികമേളയിൽ കുട്ടി താരങ്ങൾ പഴയ റിക്കാർഡുകൾ തിരുത്തിക്കുറിച്ചു. കോവിഡ് തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന കായിക മാമാങ്കത്തിൽ 11 മീറ്റ് റിക്കാർഡുകളാണ് പിറന്നത്. ആദ്യദിവസം നാലും ഇന്നലെ ഏഴും റിക്കാർഡുകൾ പിറന്നു.
ഏറ്റവും കൂടുതൽ റിക്കാർഡുകൾ നിലവിലുള്ളത് ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പേരിലാണ്. വരുംവർഷങ്ങളിൽ മറികടക്കാനുള്ള മീറ്റ് റിക്കാർഡുകളിൽ ഏറ്റവും കൂടുതൽ ഈ വർഷത്തേതായിരിക്കും.
റിക്കാർഡുകൾക്ക് റിക്കാർഡ്
01:21 AM Dec 04, 2022 | Deepika.com