മാങ്ങാട്ടുപറന്പ്: സഹോദയ സ്കൂൾ കോംപ്ലക്സ് കായികമേളയിൽ മലയോരത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ആലക്കോട് സെന്റ് മേരീസ് കോൺവന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ ടിസ ആൻ ജോർജ്.
അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച വ്യക്തിഗത ഇനങ്ങളിലെല്ലാം പോയിന്റ് കരസ്ഥമാക്കിയാണ് ഈ മിടുക്കി കായികക്കരുത്ത് തെളിയിച്ചത്. 200 മീറ്റർ, 400 മീറ്റർ എന്നിവയിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടി അണ്ടർ 14 പെൺകുട്ടികളിലെ വ്യക്തിഗത ചാന്പ്യൻ കിരീടവുമായാണ് ടിസ മടങ്ങിയത്. രയറോം സ്വദേശി നിധിൻ ജോർജ്-പ്രീതി ദന്പതികളുടെ മകളാണ്.
താരമാണ് ടിസ
01:21 AM Dec 04, 2022 | Deepika.com