തലശേരി: ജീവനക്കാർ നിസ്കാരത്തിനു പോയ സമയത്ത് ബേക്കറിയിൽ കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പെരിങ്ങാടി സ്വദേശി ഷംസീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തലശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ എംആർഎ ബേക്കറിയിലാണ് മോഷണം നടന്നത്. ബേക്കറിയുടെ മുന്നിലും പിന്നിലുമുള്ള ഷട്ടർ താഴ്ത്തി ജീവനക്കാർ പള്ളിയിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്.
കാഷ് കൗണ്ടറിലെ വലിപ്പിലുണ്ടായിരുന്ന പണമാണ് പ്രതി കവർന്നത്. ജീവനക്കാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. സിസിടിവി പരിശോധിച്ചപ്പോൾ പണവുമായി ഒരാൾ രക്ഷപ്പെടുന്നത് കണ്ടു. മോഷണദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായതോടെ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു വച്ച് നാട്ടുകാർ മോഷ്ടാവിനെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
ബേക്കറിയിൽ കവർച്ച: പ്രതി അറസ്റ്റിൽ
01:21 AM Dec 04, 2022 | Deepika.com