കാർഷികോത്പന്ന വിലയിടിവ് മലയോര മേഖലയെ നിശ്ചലമാക്കി: പി.ടി. മാത്യു
01:15 AM Dec 04, 2022 | Deepika.com
പയ്യാവൂർ: കാർഷികോത്പന്നങ്ങളുടെ വിലിയിടവ് മലയോര മേഖലയെ നിശ്ചലമാക്കിയിരിക്കുകയാണെന്നും കർഷകർ ജീവിതോപാധിക്കായി എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിൽക്കുകയാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു. ലഹരി മാഫിക്കെതിരെയും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയിൽ പ്രതിഷേധിച്ചും പയ്യാവൂർ മണ്ഡലം യുഡിഎഫ് നടത്തിയ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് മണ്ഡലം ചെയർമാൻ ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസ് വണ്ടാകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ടെൻസൻ ജോർജ് കണ്ടത്തിൻകര , ഷീംസ് തോമസ്, ജിത്തു തോമസ്, ടി.പി.അഷ്റഫ്,ഫിലിപ്പ് പാത്തിക്കൻ, സി.പി. ജോസ്,ജോയ് പുന്നശ്ശേരി മലയിൽ, കുഞ്ഞുമോൻ കുഴിവേലിയിൽ, ജിജി പൂവത്തുംമണ്ണിൽ ,തോമസ് തുടിയംപ്ലാക്കൽ, പി.ആർ. രാഘവൻ, ജയിംസ് തുരുത്തേൽ, അനീസ് നെട്ടനാനി,സിന്ധു ബെന്നി, ഷിജി ഒഴാങ്കൽ, ജേക്കബ് പനന്താനം, ബേബി മുല്ലക്കരി , ബേബി കല്ലിടിക്കിൽ, ജോസഫ് അറയ്ക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.