ഇ​രി​ട്ടി​യി​ൽ നാ​ളെ മുതൽ വ്യാ​പാ​ര പൂ​രം

01:15 AM Dec 04, 2022 | Deepika.com
ഇ​രി​ട്ടി: കോ​വി​ഡന​ന്ത​ര വ്യാ​പാ​രമാ​ന്ദ്യ​ത്തെ മ​റി​ക​ട​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​യു​ക്ത യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ മു​ത​ൽ ഒ​രു​മാ​സ​ം ഇരിട്ടി യിൽ വ്യാ​പാ​ര പൂ​രം സം​ഘ​ടി​പ്പി​ക്കും. ഇ​രി​ട്ടി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഇ​രി​ട്ടി, പ​യ​ഞ്ചേ​രി, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് മെ​ട്രോ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വ്യാ​പാ​ര പൂ​രമെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ കീ​ഴി​ലുള്ള ഇ​രി​ട്ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് നി​ശ്ചി​ത തു​ക​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഗ്രീ​ന്‍​ലീ​ഫ് ഇ​രി​ട്ടി പു​ഷ്‌​പോ​ത്സ​വ​ത്തി​ന്‍റെ പ്ര​വേ​ശന പാ​സ് സൗ​ജ​ന്യ​മാ​യി ന​ല്‍​കും. ഈ ​പ്ര​വേ​ശ​ന പാ​സി​നൊ​പ്പമു​ള്ള സ​മ്മാ​ന കൂ​പ്പ​ണ്‍ ജ​നു​വ​രി ആ​റി​ന് പു​ഷ്‌​പോ​ത്സ​വ ന​ഗ​രി​യി​ല്‍ നി​ന്ന് ന​റു​ക്കെ​ടു​ത്ത് ഒ​ന്നാം സ​മ്മാ​ന​മാ​യി സ്‌​കൂ​ട്ടി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി ടി​വി​യും മ​റ്റ് നി​ര​വ​ധി പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും.

ടൗ​ണി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റ് നി​ര​വ​ധി ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​കും. എ​ല്ലാ ക​ട​ക​ളും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​ക്കെ​പ്പ​ടു​ന്ന മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ള്‍ ഗ്രീ​ന്‍​ലീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കും. വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള കൂ​പ്പ​ണ്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10 ന് ​സെ​ഞ്ച്വ​റി ഫാ​ഷ​ന്‍ സി​റ്റി​യി​ല്‍ ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ശ്രീ​ല​ത നി​ർ​വ​ഹി​ക്കും. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​രി​ട്ടി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​കെ.​സ​തീ​ശ​ന്‍ സ​മ്മാ​ന കൂ​പ്പ​ണ്‍ വി​ത​ര​ണം ന​ട​ത്തും. ഇ​രി​ട്ടി മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് പൊ​യി​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ത്രി​കാ​ല വ്യാ​പാ​ര​മു​ൾ​പ്പെ​ടെ ഇ​രി​ട്ടി​യി​ലെ വ്യാ​പാ​ര മേ​ഖ​ല​യെ സ​ജീ​വ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​രി​ട്ടി മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് പൊ​യി​ല​ന്‍, കെ​വി​വി​എ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ്, മെ​ട്രോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​ലി ഹാ​ജി, പ​യ​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി.​ശ​ശി​ധ​ര​ന്‍, ഗ്രീ​ന്‍​ലീ​ഫ് ചെ​യ​ര്‍​മാ​ന്‍ ഇ.​ര​ജീ​ഷ്, സെ​ക്ര​ട്ട​റി എ​ന്‍.​ജെ.​ജോ​ഷി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.