കണ്ണൂർ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാസംഗമം സംഘടിപ്പിച്ചു. പറശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ സംഘടിപ്പിച്ച സംഗമത്തിൽ ഡിഇഐസി യിൽ ചികിത്സ തേടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി. എം.വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സിനിമാ നടൻ അഡ്വ. സി. ഷുക്കൂർ മുഖ്യാതിഥിയായിരുന്നു.
ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഇൻ ചാർജ് ഡോ. ബി.സന്തോഷ്, എൻഎച്ച്എം തൃശൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു. ആർ. രാഹുൽ, ഡിഇഐസി മാനേജർ ടി.വിപിന എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി ദിനാചരണം: കലാസംഗമം നടത്തി
01:15 AM Dec 04, 2022 | Deepika.com