വടക്കഞ്ചേരി : ഇരട്ടക്കുളം വാണിയന്പാറ റോഡിൽ തെന്നിലാപുരത്ത് മംഗലം പുഴയ്ക്കു കുറുകെ പുതിയ പാലത്തിനോടനുബന്ധിച്ച് അപ്രോച്ച് റോഡ് നിർമാണത്തിനായി നാളെ മുതൽ ഗതാഗതം നിരോധിക്കുമെന്ന് പാലത്തിന്റെ ചുമതലയുള്ള കെആർഎഫ്ബി അധികൃതർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ ദേശീയപാത വഴി തിരിഞ്ഞു പോകണം.
തെന്നിലാപുരം പാലം നർമാണം പൂർത്തിയായെങ്കിലും ഇരുവശങ്ങളിലും പാലവുമായി റോഡ് ബന്ധിപ്പിക്കണമെങ്കിൽ നിലവിലുള്ള റോഡ് പൊളിക്കണം. ഇതിനാലാണ് ഗതാഗതം നിരോധിക്കുന്നത്. റീട്ടെയ്നിംഗ് വാളിന്റെ പണികളാണ് ഇപ്പോൾ നടക്കുന്നത്. മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യം വച്ചാണ് പണികൾ വേഗത്തിലാക്കിയിട്ടുള്ളത്. 78 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലം പണിതിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനു കീഴിൽ കിഫ്ബിയുടെ 9.21 കോടി രൂപ ചെലവിലാണ് നിർമാണം.
വാഹന ഗതാഗതത്തിനു നിരോധനം! തെന്നിലാപുരം പാലം അപ്രോച്ച് റോഡ് നിർമാണം നാളെ തുടങ്ങും
12:54 AM Dec 04, 2022 | Deepika.com